ഹരിപ്പാട്: കൊവിഡ് പശ്ചാത്തലത്തിൽ കരുവാറ്റ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച 'പാഥേയം' സൗജന്യ ഭക്ഷണ പദ്ധതിയുടെ ലോഗോ പ്രകാശനം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.സത്യപാലൻ നിർവ്വഹിച്ചു.ഭക്ഷണപ്പൊതികൾക്കുള്ള സ്പോൺസർഷിപ്പ് സ്വീകരിക്കുന്ന 'സ്നേഹ ജാലകത്തിൻറ്റെ' ഉദ്ഘാടനം രാജൻ ചെറുമനശേരിയിൽ നിന്നു ആദ്യ സംഭാവന ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് എസ്. സുരേഷ് നിർവ്വഹിച്ചു.
കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും നിരീക്ഷണത്തിലുള്ളവർക്കും അഗതികൾക്കും കിടപ്പു രോഗികൾക്കും ജനകീയ ഹോട്ടലിൽ നിന്നു ഭക്ഷണപ്പൊതി എത്തിച്ചു നൽകും. ഇതിനാവശ്യമായ പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം. പദ്ധതിക്ക് ഇന്ന് തുടക്കമാവും.