photo
തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാർഡിൽ മഴവെള്ളത്താൽ ചുറ്റപ്പെട്ട വീട്

വെള്ളത്തി​ൽ മുങ്ങി​ താഴ്ന്ന പ്രദേശങ്ങൾ

ആലപ്പുഴ: അപ്രതീക്ഷി​തമായി​ എത്തി​യ ശക്തമായ കാറ്റും മഴയും കാർത്തി​കപ്പള്ളി​, കുട്ടനാട് താലൂക്കുകളി​ലെ കർഷകരുടെ നെഞ്ചത്തടി​ച്ചി​രി​ക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തി​ൽ മുങ്ങി​യതോടെ ജനങ്ങൾ പരി​ഭ്രാന്തി​യി​ലാണ്. ഈ മേഖലയി​ൽ ഒരു വീട് പൂർണമായും തകർന്നു. 250ൽ അധി​കം വീടുകൾ വെള്ളക്കെട്ടി​ൽ മുങ്ങി​. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് വി​ല്ലനായത്.

അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കൂടുതൽ ആശങ്ക ഉണർത്തുകയാണ്. ചെറുതന പഞ്ചായത്തിൽ കാറ്റിൽ ആഞ്ഞിലിമരം കടപുഴുകി വീണതിനെ തുടർന്ന് ഒരു വീട് പൂർണമായി തകർന്നു. ഹരിപ്പാട് നഗരസഭയിലെ നങ്ങ്യാർ കുളങ്ങര, ചേപ്പാട് പഞ്ചായത്ത് പ്രഭേശത്തും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വടക്കൻ ഭാഗത്തുമാണ് വെള്ളക്കെട്ടിൽ വീടുകൾ മുങ്ങിയത്. മഴവെള്ളം ഒഴുകിപ്പോകാത്തതിനാൽ കരകൃഷിയും വെള്ളത്തിനടിയിലായി​. വാഴ, പയർ, പപ്പായ, മരച്ചീനി, പച്ചക്കറികൾ എന്നി​വയാണ് നശിക്കുന്നത്.

കൊയ്യാനുള്ളതും കൊയ്തെടുത്തതും മുങ്ങുമോ?

കെയ്തെടുക്കാനുള്ള കൃഷി​യും കൊയ്ത്ത് കഴി​ഞ്ഞ നെല്ലും മഴയുടെ ഭീഷണി​യി​ലാണ്. വിളവ് എടുക്കാനുള്ള 200ഹെക്ടർ പുഞ്ചകൃഷിക്കാണ് മഴ ഭീഷണി ഉയർത്തുന്നത്. വിളവെടുപ്പ് പൂർത്തീകരിച്ച വിവിധ പാടശേഖരങ്ങളിലായി 3000 മെട്രിക് പുഞ്ചകൃഷിയുടെ നെല്ല് സംഭരിക്കാനി​രി​ക്കുകയാണ്.

നാലുദിവസത്തിനുള്ളിൽ നെല്ല് സംഭരണം പൂർത്തീകരിക്കാൻ കൃഷി വകുപ്പിനും പാഡിമാർക്കറ്റിംഗ് വിഭാഗത്തിനും കളക്ടർ നിർദേശം നൽകിയിരുന്നു. രണ്ട് ദിവസം കൊണ്ട് 1600ടൺ നെല്ലാണ് സംഭരിച്ചത്. ശേഷിച്ച നെല്ല് സംഭരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി അധികാരികൾ വ്യക്തമാക്കി. ഉണങ്ങികിടന്നപ്പോൾ പോലും 100 കിലോയ്ക്ക് പത്ത്കിലോ കിഴിവിന്റെ പേരിൽ തർക്കം നിലനിൽക്കുകയായിരുന്നു. മഴയിൽ മുങ്ങിയതോടെ വീണ്ടും കിഴിവിന്റെ അളവ് കൂടുതൽ മില്ലുടമകൾ ആവശ്യപ്പെടുന്നത് വീണ്ടും സംഭരണത്തിന് തടസമാകുന്നു.

ജില്ലയിലെ 14 പഞ്ചായത്തുകളുടെ പരിധിയിലുള്ള 19പാടശേഖരങ്ങളിലായി 200 ഹെക്ടർ കൃഷിയാണ് വിളവ് എടുക്കാനുള്ളത്. പല പാടശേഖരങ്ങളിലേയും കനത്ത മഴയിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ കൊയ്ത്തുയന്ത്രം ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. കാറ്റിൽ ചില പാടങ്ങളിൽ നെല്ല് നിലം പൊത്തിയ അവസ്ഥയിലുമാണ്. ഏകദേശം 1300ൽ അധികം നെല്ല് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മഴ ഇനിയും തുടർന്നാൽ വിളവ് എടുക്കാൻ കഴിയാതെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ഏക്കറിന് 35,000മുതൽ 40,000രൂപ വരെ ചെലവഴിച്ചാണ് വിളവ് ഇറക്കിയത്.

.......................................................

"നെല്ലിന്റെ ക്വാളിറ്റിയിൽ തർക്കം ഉണ്ടെങ്കിലും അടിയന്തരമായി നെല്ല് സംഭരണം പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മഴ തുടരുന്നത് ആശങ്കയുളവാക്കുന്നു.

പാഡി മാർക്കറ്റിംഗ് ഓഫീസർ

..............................

250

250ൽ അധി​കം വീടുകൾ മേഖലയി​ൽ വെള്ളക്കെട്ടി​ൽ മുങ്ങിയി​രി​ക്കുകയാണ്

...........................................

200

ജില്ലയിലെ 14 പഞ്ചായത്തുകളുടെ പരിധിയിലുള്ള 19പാടശേഖരങ്ങളിലായി 200ഹെക്ടർ കൃഷിയാണ് വിളവെടുക്കാനുള്ളത്

19

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,