കായംകുളം: കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കും ക്വാറൻറ്റൈനിൽ കഴിയുന്നവർക്കും പൊതുജനങ്ങൾക്കും ആശുപത്രി സന്ദർശനം ഒഴിവാക്കി വൈദ്യസഹായം തേടാനായി കായംകുളം നഗരസഭ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ടെലി മെഡിസിൻ യൂണിറ്റ് സജ്ജമാക്കിയെന്ന് നഗരസഭാ ചെയർപേഴ്സൺ പി. ശശികല അറിയിച്ചു.
നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂമിന് കീഴിലാണ് ടെലി മെഡിസിൻ യൂണിറ്റ് പ്രവർത്തിക്കുക. ഗവ. താലൂക്ക് ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോ. സജി മുഹമ്മദ്, ഡോ. ഷൗക്കത്ത്, ജൂനിയർ ഡോക്ടർമാരായ ഡോ. മെൽബിൻ, ഡോ, ഹാഷിന, മെഡിക്കൽ ഓഫീസർ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡോ. റുക്സാന എന്നീ ഡോക്ടർമാരുടെ വിദഗ്ദ്ധ സേവനം നഗരസഭയുടെ ടെലിമെഡിസിൻ യൂണിറ്റിലൂടെ സൗജന്യമായി ലഭ്യമാണ്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. സജി മുഹമ്മദ്, ഡോ. ഷൗക്കത്ത് എന്നിവരുടെയും ഉച്ചയ്ക്ക് 1.30 മുതൽ 5 വരെ ഡോ. മെൽബിൻ, ഡോ. ഹാഷിന എന്നിവരുടെയും സേവനം ലഭ്യമാകും. കായംകുളം നഗരസഭ കൺട്രോൾ റൂം നമ്പർ - 0479 2445060. കായംകുളം താലൂക്ക് ആശുപത്രി ഹെല്പ് ഡെസ്ക് - 8590493721