ചേർത്തല: കെ.ആർ.ഗൗരിഅമ്മയുടെ നിര്യാണത്തിൽ ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ദീർഘകാലത്തെ ത്യാഗോജ്വലവും സംശുദ്ധവും അഴിമതി രഹിതവും നിസ്വാർത്ഥവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉടമയായ ഗൗരിഅമ്മയെപ്പോലെ ഭരണ മികവ് തെളിയിച്ച മറ്റൊരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.രാജു അനുശോചന പ്രേമേയം അവതരിപ്പിച്ചു. രാധാ ഭായി ജയചന്ദ്രൻ, എൻ. പ്രകാശൻ, പി.സി.സന്തോഷ്, ശശീന്ദ്രൻ ഹരിപ്പാട്, റജി റാഫേൽ, ശ്യാം ആലപ്പുഴ, കെ.പി.വിജയരാജൻ, രാജു കട്ടത്തറ, സജിമോൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.