ഹരിപ്പാട്: ഹരിപ്പാട് ടൗൺ ജുമാമസ്ജിദിൽ മോഷണം നടത്തിയ കേസിൽ എരുവ പുത്തൻപുരയ്ക്കൽ അബ്ബാസ് (49), പള്ളിപ്പാട് നീണ്ടൂർ വഞ്ചിയിൽ വീട്ടിൽ മഹേഷ് (46) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വെൺമണി പൊലീസാണ് പിടികൂടിയത്. തുടർന്ന് ഹരിപ്പാട് പൊലീസിന് കൈമാറു. കഴിഞ്ഞ ഏപ്രിൽ 24ന് പുലർച്ചെ ആയിരുന്നു ഹരിപ്പാട് ടൗൺ ജുമാ മസ്ജിദിലെ കാണിക്കവഞ്ചി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമായിരുന്നു. വഞ്ചിയിൽ അയ്യായിരം രൂപയോളം ഉണ്ടായിരുന്നതായി പ്രതികൾ പറഞ്ഞു.