ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലേക്ക് കൊവിഡ് സേവനങ്ങൾക്കായി വാവാസ് ഗ്രൂപ്പ് ഉടമ മജീദ് ഡ്രൈവർ ഉൾപ്പെടയ ആംബുലൻസ് സംഭാവന നൽകി. മജീദിന്റെ പിതാവ് വൈ.വാവാകുഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥന് ആംബുലൻസ് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം വയലിൽ നൗഷാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, സെക്രട്ടറി എസ്. സിന്ധു, മെഡിക്കൽ ഓഫീസർ ഡോ.മനു പ്രഭാകരൻ, എച്ച്.ഐ.ജയകൃഷ്ണൻ, പുതുപ്പള്ളി സെയ്ദ് തുടങ്ങിയവർ പങ്കെടുത്തു.