ആലപ്പുഴ:ജില്ലയിൽ ഇന്നലെ 2149 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 3054 പേർ രോഗമുക്തരായി. 26.30 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗമുക്തരായവർ ആകെ - 115053, ആശുപത്രികളിൽ ചികിത്സയിലുള്ളവർ -404, എഫ്.എൽ.ടി.സികളിൽ ചികിത്സയിലുള്ളവർ-2002 വീടുകളിൽ ഐസൊലേഷനിലുള്ളവർ- 20355, ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-276, രോഗമുക്തരായവർ - 3054, നിരീക്ഷണത്തിൽ നിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവർ- 5719, നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ- 4233, നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 61966, പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 8171