ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിൽ ശക്തമായ കാറ്റിലും മഴയിലും 13 വീടുകൾ ഭാഗികമായി തകർന്നു. പള്ളിപ്പാട്ട് അഞ്ച്, ചേപ്പാട്, കരുവാറ്റ, വീയപുരം പഞ്ചായത്തുകളിൽ രണ്ടു വീതവും മുതുകുളം, ചെറുതന എന്നിവിടങ്ങളിൽ ഓരോ വീടുകൾ വീതവുമാണ് തകർന്നത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖ6ലകളിൽ 20 ഓളം വീടുകളിൽ കടൽവെള്ളം കയറി. സ്ഥിതി രൂക്ഷമായാൽ ആളുകളെ മാറ്റി പാർപ്പിക്കുമെന്ന് കാർത്തികപ്പള്ളി തഹഹസിൽദാർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0479 241 2797.