ഹരിപ്പാട്: പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെത്തുടർന്ന് ഹരിപ്പാട്ട് ഡൊമിസിലറി കെയർ സെന്റർ ഉടൻ ആരംഭിക്കും. രമേശ് ചെന്നിത്തല ഹരിപ്പാട് നഗരസഭയിലെത്തി കൊവീഡ് പ്രതിരോധ പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളെപ്പറ്റിയും വിലയിരുത്തി. നഗരസഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറോടും കളക്ടറോടും കെയർ സെന്റർ തുടങ്ങണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കാമെന്ന് കളക്ടർ പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകുകയായിരുന്നു. നഗരസഭ ചെയർമാൻ കെ.എം. രാജു , ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, വൈസ് ചെയർപെഴ്സൺ ശ്രീജ കുമാരി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീവിവേക്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൃഷ്ണകുമാർ, കൗൺസിലർ കെ.കെ. രാമകൃഷ്ണൻ, ബിജു മോഹൻ,നഗരസഭ സെക്രട്ടറി, ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.