ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം പോഷക സംഘടനയായ ശ്രീനാരായണ എംപ്ളോയിസ് ഫോറം കേന്ദ്ര സമിതി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ഓൺലൈൻ ക്യാമ്പിന്റെ മൂന്നാം ദിനത്തിൽ കാർത്തികപള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ലോക്ക്ഡൗൺ കാലത്ത് കുട്ടികൾ അനുഭവക്കുന്ന മാനസിക പിരിമുറുക്കം ലഘുകരിക്കാൻ ഒരാഴ്ച നീളുന്ന ഈ ക്ലാസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം ഇങ്ങനെയുള്ള പ്രയോജനപ്രദമായ പരിപാടികൾ സാഹചര്യങ്ങൾക്കനുസൃതമായി നടത്തുന്ന എംപ്ലോയീസ് ഫോറം ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. എംപ്ളോയീസ് ഫോറം കേന്ദ്രസമിതി ജോ. സെക്രട്ടറി ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനായി. ഫോറം കേന്ദ്രസമിതി പ്രസിഡൻറ്റ് എസ്.അജുലാൽ, സെക്രട്ടറി ഡോ. വി.ശ്രീകുമാർ, ട്രഷറർ ഡോ.എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു. ഫോറം ജോ. സെക്രട്ടറി സുനിൽ താമരശേരി സ്വാഗതവും കേന്ദ്രസമിതി അംഗം അരുൺ രഘു നന്ദിയും പറഞ്ഞു. ഡോ.പ്രകാശ് രാമകൃഷ്ണനാണ് മുഖ്യ പരിശീലകൻ.