ഹരിപ്പാട്: കൊവിഡ് പശ്ചാത്തലത്തിൽ ചേപ്പാട് യൂണിയനിൽ ശാഖായോഗങ്ങൾക്കുള്ള രണ്ടാം ഘട്ട ധനസഹായവിതരണം പത്തിയൂർ മേഖലയിൽ നടന്നു. 360-ാം നമ്പർ ശാഖാ യോഗത്തിന് യൂണിയൻ അനുവദിച്ച ഭക്ഷ്യ കിറ്റ് യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ ശാഖാ സെക്രട്ടറി ആർ.വാസുദേവന് കൈമാറി. ശാഖയിലെ കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് മേഖല ജോ.കൺവീനറും ശാഖാ ഭാരവാഹിയുമായ ജയദാസ് പി. പി. ഇ കിറ്റ് ധരിച്ച് സഹായങ്ങൾ വിതരണം ചെയ്യ്തു. ശാഖാ പ്രസിഡൻറ്റ് ശ്രീപുരം തങ്കപ്പൻ, കാർത്തികേയൻ, ബാഹുലയൻ, ഭാസുരൻ, മധു എന്നിവർ പങ്കെടുത്തു