കറ്റാനം: സി.പി.എം ജില്ലാ കമ്മിറ്റി അംഗം കോശി അലക്സിന്റെ വീടിന്റെ അടുക്കള വാതിലിനു മുന്നിൽ പൂച്ചയുടെ തലയറുത്ത് വച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. സംഭവം. രാവിലെ വാതിൽ തുറന്നപ്പോഴാണ് രക്തം വാർന്നൊഴുകുന്ന നിലയിൽ പൂച്ചത്തല കണ്ടത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമമാണ് ഇതെന്ന് കോശി അലക്സ് പറഞ്ഞു. കുറത്തികാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.