mk

ചെന്നിത്തല: പാടത്ത് കൊയ്തിട്ടിരുന്ന കറ്റയെടുക്കാൻ പോയ വയോധികൻ ദേഹാസ്വാസ്ഥ്യമുണ്ടായി വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചെന്നിത്തല പഞ്ചായത്ത് 16-ാം വാർഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഇടയാടി പുതുവൽ എം. കൃഷ്ണൻകുട്ടിയാണ് (പൊന്നു-83) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് സംഭവം. സമീപവാസികൾ ഓടിയെത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി. മക്കൾ: ശാന്തമ്മ, കെ. അനന്തൻ, കെ. വേണു, പരേതനായ കെ. സോമൻ. മരുമക്കൾ: രാജേന്ദ്രൻ, പുഷ്പവല്ലി, കൃഷ്ണമ്മ, റെജിമേൾ.