പൂച്ചാക്കൽ: ശക്തമായ കാറ്റിലും തുടർച്ചയായ മഴയിലും പെട്ട് പൂച്ചാക്കൽ മേഖല ദുരിതത്തിലായി.റോഡുകളിലേക്ക് മരം വീണ് ഗതാഗതത്തിന് തടസമുണ്ടായിട്ടുണ്ട്. വൈദ്യുതി ലൈനിലേക്ക് മരം വീണ് പലയിടത്തും വൈദ്യുതിയുമില്ല. കായലോര പ്രദേശങ്ങളിലെ വീടുകളിലും നടവഴികളിലും വെള്ളം കയറിയിരിക്കുകയാണ്. കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവരെയും നിരീക്ഷണത്തിലായവരെയും പുനരധിവസിപ്പിക്കാനുള്ള എഫ്.എൽ.ടി​.സി കൾ സജ്ജമാക്കി​ വരി​കയാണ്. തൈക്കാട്ടുശേരി, പാണാവള്ളി, അരുക്കുറ്റി ,പെരുമ്പളം, പള്ളിപ്പുറം എന്നി പഞ്ചായത്തുകളിൽ കായൽകയറ്റം രൂക്ഷമാണ്.