ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആയുർവേദ ഡോക്ടർ മരിച്ചു. ഗോവിന്ദവിലാസം ഫാർമസി ഉടമ ആലപ്പുഴ മുല്ലയ്ക്കൽ വാർഡ് ഗണപതി അമ്പലത്തിന് സമീപം ഉഷസിൽ ഡോ. എം.പരമേശ്വരൻ നായർ [69] ആണ് മരിച്ചത്. കൊല്ലത്തെ ട്രാവൻകൂർ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.
പനി മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടിന് ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊല്ലത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഭാ