photo
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേർത്തല സഹകരണ അർബൻ സൊസൈറ്റി നൽകുന്ന തുകയുടെ ചെക്ക് നിയുക്ത എം.എൽ.എ പി. പ്രസാദിന് ബാങ്ക് പ്രസിഡന്റ് എൻ.ആർ. ബാബുരാജ് കൈമാറുന്നു

ചേർത്തല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചേർത്തല സഹകരണ അർബൻ സൊസൈറ്റി മൂന്നു ലക്ഷം രൂപ നൽകി. നിയുക്ത എം.എൽ.എ പി. പ്രസാദിന് തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എൻ.ആർ. ബാബുരാജ് കൈമാറി. ബാങ്ക് സെക്രട്ടറി മധുസൂദനൻ നമ്പൂതിരി, ഭരണസമിതി അംഗങ്ങളായ പി.എസ്. ഗോപി,ആനന്ദരാജ്,സുധാകരൻ, സുരേശ്വരി, സുധാമണി എന്നിവർ പങ്കെടുത്തു.