ആലപ്പുഴ: ഗുരു ദർശനങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നത്തുന്ന ഓൺലൈൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം പി.കെ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു, കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ, സെക്രട്ടറി ഡോ.വി.ശ്രീകുമാർ, ട്രഷറർ ഡോ.എസ്.വിഷ്ണു, മുഖ്യ പരിശീലകൻ ഡോ.പ്രകാശ് രാമകൃഷ്ണൻ, ഫോറം അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡൻറ് കെ.എം.അരുൺ, അഡ്വ.എം.എൻ. ശശിധരൻ, എസ്.എൻ പെൻഷനേഴ്സ് കൗൺസിൽ കമ്മിറ്റി അംഗം സുനൂജ് എന്നിവർ പങ്കെടുത്തു.