ഹരിപ്പാട്: മഴയിലും ചുഴലിക്കാറ്റിലും മൂലം ഹരിപ്പാട് മേഖലയിൽ പതിനായിത്തോളം വാഴ നശിച്ചു. വീയപുരം രണ്ടാം വാർഡിൽ ഇലഞ്ഞിക്കൽ മണപ്പുറത്ത് ഇട്ടിച്ചെറിയ അലക്സിൻറ്റെ ഉടമസ്ഥതയിൽ ചെറുതന മൂന്നാം വാർഡിൽ കാഞ്ഞിരം തുരുത്തിന് സമീപം രണ്ടര ഏക്കറിലെ 500ഉം കുട്ടങ്കേരിൽ ആനന്ദ് വി.അലക്സിൻറ്റെ 2500ഉം ഇട്ടിച്ചെറിയ ഏബ്രഹാമിൻറ്റെ 2500ഉം വാഴകളാണ് കഴിഞ്ഞ ദിവസം ചുഴലിക്കാറ്റിൽ നശിച്ചത്.
ചെറുതന കുട്ടങ്കേരി പ്രദേശത്ത് സുരേന്ദ്രൻ കുട്ടങ്കേരിച്ചിറ, ദയാനന്ദൻ, ബിജിത് ബിജിത് ഭവനം, രാധാകൃഷ്ണൻ അണക്കാട്ടിൽ, ഗോപി പുത്തൻപുരയിൽ, ഹജ്ജ് മുഹമ്മദ് കുട്ടങ്കേരി, സജി പച്ചയിൽ, കൃഷ്ണൻ തുണ്ടിപോച്ചയിൽ ഉൾപ്പെടെ നിരവധി കർഷകരുടെ വാഴയും നശിച്ചിട്ടുണ്ട്. കുലച്ചതും രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താവുന്നതും ആയിരുന്നു നിലംപൊത്തിയ വാഴകൾ. ഒറ്റ ദിവസം കൊണ്ടാണ് എൺപത് ശതമാനവും തകർന്നടിഞ്ഞത്. ലക്ഷക്കണക്കിന് രൂപയാണ് കൃഷിക്ക് ചെലവാക്കിയതെന്നും കർഷകർ പറഞ്ഞു.