ambala

അമ്പലപ്പുഴ: വൃദ്ധ ദമ്പതികളും ശരീരം തളർന്ന മകനും കഴിയുന്ന വീട് മരം വീണ് വീട് തകർന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡ് കപ്പക്കട തറയിൽ ജോസഫ് (82), ഭാര്യ റോസ് ദലീമ (70), മകൻ ബിജു ജോസഫ് (48) എന്നിവർ താമസിക്കുന്ന വീടാണ് വെള്ളിയാഴ്ച വൈകിട്ട് തകർന്നത്. വീടിനു സമീപം നിന്ന മാവാണ് കടപുഴകിയത്. ആർക്കും പരിക്കില്ല. വാട്ടർ അതോറിട്ടിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ബിജു 1996 ൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിനിടെ ടാങ്കിന് മുകളിൽ നിന്ന് വീണ് കഴുത്തിന് താഴെ തളർന്നതിനെ തുടർന്ന് കിടപ്പിലാണ്. വൃദ്ധരായ മാതാപിതാക്കളുടെ സഹായത്താലാണ് ബിജു കഴിയുന്നത്. മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു. ഭിത്തിക്കും വിള്ളലുണ്ടായി. റവന്യു അധികൃതരെത്തി നാശനഷ്ടം വിലയിരുത്തി.