കുട്ടനാട്: കൊവിഡ് പ്രതിസന്ധി മൂലം പി.ആർ.എസ് എഴുതി നൽകാൻ കഴിയാത്തതിനാൽ നെല്ലിൻറ്റെ വില ലഭിക്കാത്ത കുട്ടനാടൻ കർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഭാരവാഹികളുടെ സംയുക്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കു പോകാൻ ജനങ്ങൾ മടിക്കുന്ന സാഹചര്യമുണ്ട്. ശാഖാ യോഗങ്ങളുടെ ഓഡിറ്റോറിയങ്ങളും സ്കൂളുകളും ക്യാമ്പ് നടത്താൻ അധികൃതർ ആവശ്യപ്പെട്ടാൽ നൽകാനും ശാഖാശ്മശാനങ്ങൾ ആവശ്യാനുസരണം വിട്ടുനൽകാനും യോഗം തീരുമാനിച്ചു. യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി. പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ, അഡ്വ.എസ്. അജേഷ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായ കെ.പി. സുബീഷ്, പി.ആർ. രതീഷ്, ലേഖാ ജയപ്രകാശ്, സജിനി മോഹൻ, ഗോകുൽദാസ് എന്നിവർ സംസാരിച്ചു.