മുതുകുളം: ശക്തമായ കാറ്റിലും മഴയിലും മുതുകുളം മേഖലയിൽ വ്യാപക നാശനഷ്ടം. വന്ദികപ്പള്ളി, മുതുകുളം ഭാഗങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി വീണ് വൈദുത കമ്പികൾ തകർന്നു. വന്ദികപ്പള്ളി, കുട്ടൻതറ എന്നിവിടങ്ങളിൽ 11 കെ.വി പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടം ഉണ്ടായി. ചിങ്ങോലിയിൽ മുൻ എം.എൽ.എ ടി.കെ. ദേവകുമാറിന്റെ വീടിനു സമീപം മരം വീണ് വൈദുതി ലൈൻ പൊട്ടി. മുതുകുളം കൊട്ടാരം സ്കൂളിന് തെക്ക് ഭാഗം, അഞ്ചാം വാർഡിലെ പനച്ചോളി ഭാഗത്തിന് സമീപം എന്നിവടങ്ങളിലും വൃക്ഷങ്ങൾ വീണ്വൈദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്.