ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ കൊവിഡിന്റെയും മഴ മൂലമുള്ള മറ്റ് പകർച്ച വ്യാധികളുടെയും സാഹചര്യത്തിൽ പ്രത്യേക ജാഗ്രത കാട്ടണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. മൂക്കും വായും മൂടുന്നവിധം എല്ലാവരും മാസ്‌ക് കർശനമായും ധരിക്കണം. തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ, സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. നനഞ്ഞ മാസ്‌ക് ധരിക്കരുത്. ആറ് മണിക്കൂർ കൂടുമ്പോൾ മാസ്‌ക് മാറ്റി ധരിക്കണം. ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയാതെ നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് നിക്ഷേപിക്കണം. ആളുകൾ താമസിക്കുന്നതിനൊപ്പം വളർത്തു മൃഗങ്ങളെയോ, പക്ഷികളെയോ ഇടപഴകാൻ അനുവദിക്കരുത്.