bbb

കായംകുളം: കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ ഒരാഴ്ചത്തെ ഇടവേളയിൽ മരിച്ചു. ബംഗളൂരുവിൽ വ്യവസായിയായ കൃഷ്ണപുരം കാപ്പിൽമേക്ക് കല്ലൂരയ്യത്ത് കബീറാണ് (54) ഇന്നലെ മരിച്ചത്. ഭാര്യ സലീന (42) ഒരാഴ്ച മുമ്പ് മരണമടഞ്ഞിരുന്നു. ദീർഘകാലമായി ബംഗളൂരുവിലായിരുന്ന ഇവർ കൊവിഡ് ബാധിതരായതിനെ തുടർന്നാണ് നാട്ടിലെത്തിയത്. മക്കൾ: അനീഷ (എം.ബി.ബി.എസ് വിദ്യാർത്ഥിനി), അസ്മ.