ചേർത്തല: വിശ്വകർമ്മ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്
കോടംതുരുത്ത് ചമ്മനാട് ഷേണായി നികർത്ത് ആർ.അപ്പു (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച. ഭാരത മാത കോളേജ് റിട്ട. ജീവനക്കാരനാണ്. അഖില ഭാരത വിശ്വകർമ്മ മഹാസഭ കേരള ചാപ്റ്റർ രക്ഷാധികാരിയും മുൻ പ്രസിഡന്റുമാണ്.വിവിധ സാംസ്കാരിക സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: മഹേഷ്, മനു.മരുമക്കൾ: മഞ്ജു,സ്മിത.