പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ ഇന്ന് ആരംഭിക്കും. സ്പോട്ട് രജിസ്ട്രേഷനിലൂടെ ഒന്നാം ഡോസ് വാക്സിൻ ആണ് നല്കുന്നത്.

തിങ്കൾ, ചെവ്വ, വെള്ളി ദിവസങ്ങളിൽ മൂന്നു മേഖലകളായി തിരിച്ചായിരിക്കും വാക്സിനേഷൻ. 1 , 2, 3 ,13 വാർഡിലുള്ളവർക്ക് ഇന്ന് നോർത്ത് എൽ. പി സ്കൂളിലും, 4, 5, 9, 11, 12 വാർഡുകൾക്ക് നാളെ ഹൈസ്കൂളിലും, 6 ,7, 8, 9 വാർഡുകൾക്ക് 21 ന് സൗത്ത് എൽ.പി സ്കൂളിലും ആയിരിക്കും വാക്സിനേഷൻ. 60 വയസ്സിനു മുകളിലുള്ള, ഇനിയും ആദ്യ ഡോസ് എടുക്കാത്തവർക്ക് മുൻഗണന ലഭിക്കും. അതിനു ശേഷമായിരിക്കും 45 നും 60നും ഇടയിലുള്ളവരെ പരിഗണിക്കുന്നത്. ഇതിൽ തന്നെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ, പ്രമേഹരോഗികൾ, രക്തസമ്മർദമുള്ളവർ, കാൻസർ ബാധിതർ, വൃക്കരോഗികൾ എന്നിവർക്ക് പ്രഥമ പരിഗണന നൽകും. ഇവർ രോഗാവസ്ഥ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. വാർഡ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് വാർഡ് മെമ്പർമാരും ആശാ പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയട്ടുണ്ട്. അതിൻറ്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് മുൻകൂട്ടി അറിയിപ്പ് നൽകും. വാക്സിൻ എടുക്കാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം.