അമ്പലപ്പുഴ: കൊവിഡും കടലാക്രമണവും മൂലം ദുരിതത്തിലായ തീരദേശ ജനതയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ഡിസ്ട്രിക്റ്റ് 318 (സി) ആണ് സഹായം എത്തിച്ചത്. സോൺ ചെയർമാൻ അനി വിജയനിൽ നിന്നു ഫാ. സേവ്യർ കുടിയാംശ്ശേരി ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ആലപ്പുഴ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ദിനേശൻ, സെക്രട്ടറി സി.എ.വെങ്കിടാചലം തുടങ്ങിയവർ സന്നിഹിതരായി.