ഹരിപ്പാട്: വെട്ടുവെനി 25-ാം വാർഡിൽ വിലാസിനിയുടെ വീട് ശക്തമായ കാറ്റിലും മഴയിലും ഇടിഞ്ഞു താഴ്ന്നു. വീടിന്റെ ശോച്യാവസ്ഥ മനസിലാക്കി തലേദിവസം തന്നെ വാർഡ് കൗൺസിലർ പി.എസ്. നോബിൾ ഇടപെട്ടു ഇവരെയും കുടുംബാംഗങ്ങളെയും മറ്റൊരു വീട്ടിലേക്കു മാറ്റിയതിനാൽ അപകടം ഒഴിവായി. വിധവയായ വിലാസിനിയുടെ മകനും മരണപ്പെട്ടതിനാൽ മകന്റെ ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പടെയാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മഴ മാറുമ്പോൾ ഇവർക്ക് കിടപ്പാടം തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്ന് കൗൺസിലർ പി.എസ്. നോബിൾ പറഞ്ഞു.