മുതുകുളം:കണ്ടല്ലൂർ പഞ്ചായത്ത് 11-ാം വാർഡിൽ രണ്ട് വീടുകൾ പൂർണമായും വെള്ളത്തിലായി. ഇളയശ്ശേരിൽ റോഡിനു സമീപം നിഷാഭവനത്തിൽ ആനന്ദവല്ലി, പുത്തൻ വീട്ടിൽ പടീറ്റതിൽ ശാന്തമ്മ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. റോഡിൽ നീരൊഴുക്ക് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രധാന കാരണം.