ഹരിപ്പാട്: കടൽക്ഷോഭത്തിന്റെ കെടുതി അനുഭവിക്കുന്ന ആറാട്ടുപുഴയിലെയും തൃക്കുന്നപ്പുഴയിലെയും തീരദേശ ജനതയ്ക്ക് പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭത്തിന്റെ കെടുതി അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എല്ലാ കടബാദ്ധ്യതകളും ഈടാക്കുന്നതിൽ ധനകാര്യസ്ഥാപനങ്ങൾ ഇളവ് നൽകണം. ആറാട്ടുപുഴയിലെ കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.