മാവേലിക്കര: കൊവിഡ് പോസിറ്റീവായവരുടെ വളർത്തുമൃഗങ്ങൾക്ക് ആഹാരം എത്തിച്ച് നൽകി ഡി.വൈ.എഫ്.ഐയും സേവാഭാരതിയും. ഡി.വൈ.എഫ്.ഐ മാവേലിക്കര ടൗൺ തെക്ക് മേഖലാ കമ്മിറ്റിയിലെ കോടതി ജംഗ്ഷൻ യൂണിറ്റാണ് പശുക്കൾക്ക് വേണ്ട പുല്ലും മറ്റും ശേഖരിച്ചു നൽകിയത്. മേഖല സെക്രട്ടറി സെൻ സോമൻ, ട്രഷറർ ശംഭു, യൂണിറ്റ് സെക്രട്ടറി വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി. തെക്കേക്കര ഒന്നാം വാർഡായ ഉമ്പർനാട് പടിഞ്ഞാറ് കൊവിഡ് പൊസിറ്റീവായ വീട്ടിലെ കന്നുകാലികൾക്കാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ കാലിത്തീറ്റ എത്തിച്ചത്. സോവാഭാരതി തെക്കേക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.ശിവരാജൻ, ആർ.എസ്.എസ് മാവേലിക്കര ഖണ്ഡ് കാര്യവാഹക് ജി.കെ.ബിജു, ആർ.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.