മാവേലിക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിൽ ആരംഭിച്ച ജനകീയ ഹോട്ടലുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് അരിയും പച്ചക്കറികളും ശേഖരിച്ചു നൽകി. പ്രസിഡന്റ് എൻ.ഇന്ദിരാദാസിന്റെ നേതൃത്വത്തിൽ സാധനങ്ങൾ ജനകീയ ഹോട്ടലുകൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീല, ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, ബി.കെ. പ്രസാദ്, മെമ്പർമാരായ മനു, ടിനു വർഗീസ്, അനിൽ എസ്.അമ്പിളി, പ്രദീപ്, അജയൻ, ശ്രീനാഥ് എന്നിവർ പങ്കെടുത്തു.