മാവേലിക്കര: വാക്‌സിൻ ചലഞ്ചിലേക്ക് ആദ്യ ഗഡുവായി തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ 5 ലക്ഷം രൂപ നൽകി. പഞ്ചായത്ത്‌ അംഗങ്ങളും ജീവനക്കാരും ചേർന്ന് രണ്ടാം ഗഡു നൽകുമെന്നും രണ്ടാമത്തെ ജനകീയ ഹോട്ടൽ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് മോഹൻ കുമാർ പറഞ്ഞു. ഓക്സിജൻ പ്ലാന്റ്, എഫ്.എസ്.ടി പ്ലാന്റ്, ഇലക്ട്രിക് ക്രിമറ്റോറിയം എന്നിവയ്ക്ക് സ്ഥലം വാങ്ങാൻ പ്രൊജക്ട് തയ്യാറാക്കി അയച്ചതായും പ്രസിഡന്റ് അറിയിച്ചു.