വള്ളികുന്നം: കനത്ത മഴയിലും കാറ്റിലും വള്ളികുന്നം കടുവുങ്കൽ ലക്ഷ്മി വിലാസത്തിൽ രഞ്ജിത് കൃഷ്ണൻറ്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ പച്ചക്കറി തോട്ടം വെള്ളം കയറി നശിച്ചു. വിളവെടുക്കാറായ വെള്ളരി, പാവൽ, പടവലം എന്നിവ ഉൾപ്പെടെ പൂർണ്ണമായും വെള്ളത്തിലായി. നാല് ലക്ഷം രുപയുടെ നഷ്ടം ഉണ്ടായതായി രഞ്ജിത്ത് കൃഷ്ണൻ പറഞ്ഞു.