ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ കടലാക്രമണ, വെള്ളപ്പൊക്ക പ്രദേശങ്ങൾ രമേശ് ചെന്നിത്തല സന്ദർശിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ചെറുതന, കരുവാറ്റ പഞ്ചായത്തുകളാണ് അദ്ദേഹം സന്ദർശിച്ചത്. തോട്ടപ്പള്ളി പൊഴിമുഖവും സന്ദർശിച്ചു. ദുരിതം അനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും അടിയന്തരസഹായം എത്തിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി മുൻ പ്രസിഡന്റ് എം. ലിജുവും ഒപ്പമുണ്ടായിരുന്നു.