a

മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ രണ്ടാമത്തെ ജനകീയ ഹോട്ടൽ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ തുറന്നു. വടക്കേ മങ്കുഴി വാർഡില്‍ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.മോഹൻകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയകുമാർ, റെജി, ബ്ലോക്ക് പഞ്ചായത്തംഗം ആർ.അജയൻ, പഞ്ചായത്ത് മുൻ അംഗം ആർ.ഉണ്ണിക്കൃഷ്ണൻ, സി.ഡി.എസ് അദ്ധ്യക്ഷ മറിയാമ്മ ഡാനിയേൽ, ശ്രീജ എന്നിവർ പങ്കെടുത്തു.