ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും നഗരത്തിൽ ബീച്ചിനു സമീപം പ്രവർത്തിച്ചിരുന്ന ചില്ല ആർട്ട് കഫെ തകർന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മരങ്ങൾ ഇടതൂർന്ന് നിന്ന കഫെയിലേക്ക് അഞ്ചോളം മരങ്ങളാണ് പല ഭാഗങ്ങളിൽ നിന്നായി വീണത്. ഒരു മരം പൂർണമായും മറ്റുള്ള മരങ്ങളിൽ നിന്നു ശിഖരങ്ങളും വീഴുകയായിരുന്നു. രണ്ട് ഹട്ടുകളും കസേരകളും തകർന്നു. കാറ്റിൽ വാട്ടർ ടാങ്ക് നിലംപൊത്തി. മതിലുകളും തകർന്നിട്ടുണ്ട്. കൂടാതെ കഫേയിലെ മുഖ്യ ആകർഷണമായിരുന്ന ഡ്രാഗൺ ശില്പത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.