ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) അംഗങ്ങളായ കൊവിഡ് രോഗികൾക്കും സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത, കാസ്പ് പദ്ധതിയിൽ അംഗങ്ങളല്ലാത്തവർക്കും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നു കൊവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ തികച്ചും സൗജന്യമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചികിത്സ ലഭ്യമാകുന്നതിന് നിശ്ചിത രേഖകൾ ഹാജരാക്കിയാൽ മതിയാകും. കാസ്പ് തിരിച്ചറിയൽ രേഖ അല്ലെങ്കിൽ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉണ്ടാകണം. പദ്ധതിയിൽ അംഗമല്ലാത്ത സർക്കാർ റഫർ ചെയ്ത കൊവിഡ് രോഗികൾ റഫറൽ ലെറ്റർ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് അതുമല്ലെങ്കിൽ പരിശോധനാ ഫലം തുടങ്ങിയ രേഖകൾ ഹാജരാക്കണം. ഇവർ അഡ്മിറ്റ്, ഡിസ്ചാർജ് സമയങ്ങളിൽ പ്രവർത്തനക്ഷമമായ മൊബൈൽ നമ്പർ നിർബന്ധമായും നൽകേണ്ടതാണ്. ഈ മൊബൈൽ നമ്പറിൽ വരുന്ന വൺ ടൈം പാസവേർഡ് (ഒ.ടി.പി.) ആശുപത്രി കൗണ്ടറിൽ നൽകേണ്ടതാണ്.
ചികിത്സ ലഭിക്കുന്ന ആശുപത്രികൾ
ദീപ ഹോസ്പിറ്റൽ- കരുവാറ്റ, കെ.വി.എം ചേർത്തല, മഹാ ജൂബിലി -എടത്വ, പൂച്ചാക്കൽ മെഡിക്കൽ സെന്റർ, സേക്രട്ട് ഹാർട്ട് ജനറൽ ആശുപത്രി-ചേർത്തല, പ്രൊവിഡൻസ് ആശുപത്രി-ആലപ്പുഴ, സഹൃദയ ആശുപത്രി ആലപ്പുഴ, സഞ്ജീവനി മൾട്ടി-സ്‌പെഷ്വാലിറ്റി ആശുപത്രി- കൊല്ലകടവ്, സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രി- അർത്തുങ്കൽ, മാമൻ മെമ്മോറിയൽ ആശുപത്രി- ചെങ്ങന്നൂർ, ശ്രീകണ്ഠപുരം ആശുപത്രി- കണ്ടിയൂർ, ജോസ്‌കോ മൾട്ടി സ്‌പെഷ്വാലിറ്റി ആശുപത്രി- ഇടപ്പോൺ, ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്- ചെങ്ങന്നൂർ, ശ്രീ നാരായണ മെഡിക്കൽ മിഷൻ (എക്‌സ്-റേ ഹോസ്പിറ്റൽ)- ചേർത്തല, ഹുദ ട്രസ്റ്റ് ഹോസ്പിറ്റൽ ഹരിപ്പാട്, കെ.സി.എം ഹോസ്പിറ്റൽ നൂറനാട്, സാഗര ഹോസ്പിറ്റൽ, വാടയ്ക്കൽ- ആലപ്പുഴ, വീ വൺ ആശുപത്രി- കാവുങ്കൽ, സെന്റ് തോമസ് മിഷൻ ആശുപത്രി- കറ്റാനം, വി.എസ്. എം ആശുപത്രി- തട്ടാരമ്പലം, കിൻഡർ ആശുപത്രി- ചേർത്തല