photo
ഉഴുവ സർവീസ് സഹകരണ ബാങ്കിൽ ഇടപാടുകാർക്കെല്ലാം മാസ്‌കും സാനിട്ടൈസറും വിതരണം ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു


ചേർത്തല: ബാങ്കിലെ മുഴുവൻ ഇടപാടുകാർക്കും മാസ്‌കും സാനിട്ടൈസറും സൗജന്യമായി വിതരണം ചെയ്ത് ഉഴുവ സർവീസ് സഹകരണ ബാങ്ക്. ഹെഡ് ഓഫീസിലും ശാഖകളിലുമായി 2000 ഇടപാടുകാർക്കാണ് ഇവ നൽകിയത്. ബാങ്ക് ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.അജിതകുമാരി, സെക്രട്ടറി കെ.ടി.ജോൺ, ഭരണ സമിതിയംഗങ്ങളായ എസ്.ശിവൻകുട്ടി,കെ.ജെ.കുര്യൻ, എസ്.ദിലീപ്, പി.വി.വാസുദേവൻ, വി.എൻ.ബാലചന്ദ്രൻ, കെ.ഡി. അജിമോൻ, സ്മിതാ ഷാജി, പ്രസന്നകുമാരി, എം.വി. ജോമോൻ എന്നിവർ പങ്കെടുത്തു.