കായംകുളം: കായംകുളം മുനിസിപ്പാലിറ്റി, ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളടക്കം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കാറ്റിലും മഴയിലുമുണ്ടായ വൈദ്യുതി തകരാറിനെത്തുടർന്ന് പ്രാഥമികാവശ്യങ്ങൾക്കും കുടിവെള്ളത്തിനും മാർഗ്ഗമില്ലാതെ രണ്ട് ദിവസമായി ക്വാറന്റൈനിൽ കഴിയുന്നവർ ഉൾപ്പടെയുള്ളവരുടെ ബുദ്ധിമുട്ട് പരിഹരിച്ച് ശുദ്ധജല വിതരണം പുനസ്ഥാപിക്കാനും തുടരെത്തുടരെയുള്ള വൈദ്യുതിമുടക്കം ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ആവശ്യപ്പെട്ടു.