laptop
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലേക്ക് കൊവിഡ് പ്രർത്തനങ്ങൾക്കായി ദേവികുളങ്ങര 2730-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് നൽകിയ ലാപ്ടോപ് ബാങ്ക് പ്രസിഡന്റ് എസ്. ശ്രീകുമാറിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഏറ്റുവാങ്ങുന്നു

മുതുകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലേക്ക് കൊവിഡ് പ്രർത്തനങ്ങൾക്കായി ദേവികുളങ്ങര 2730-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ലാപ്‌ടോപ് വാങ്ങി നൽകി. ബാങ്ക് പ്രസിഡന്റ് എസ്. ശ്രീകുമാറിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, സെക്രട്ടറി എസ്. സിന്ധു, നോഡൽ ഓഫീസർ ആർ. ദിലീപ് കുമാർ, മെഡിക്കൽ ഓഫീവർ ഡോ. മനു പ്രഭാകരൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.