ചേർത്തല: മഴ മാറുകയും അന്ധകാരനഴിയിൽ പൊഴിമുറിച്ച് കടലിലേക്ക് നീരൊഴുക്കു സുഗമമാവുകയും ചെയ്തതോടെ താലൂക്കിൽ പെയ്ത്തു വെള്ളം ഇറങ്ങിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവും കടലേറ്റവുമാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒറ്റമശ്ശേരിയിൽ കടലാക്രമണ ഭീഷണി ഇന്നലെയും തുടർന്നു. ആളുകളെ ഒഴിപ്പിച്ചെങ്കിലും കടലേറ്റം തീരത്താകെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മൂന്നു വീടുകൾ ഏതു സമയവും തകരാവുന്ന സ്ഥിതിയിലാണ്. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതിനാൽ കയലോരമേഖലകളിൽ വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല.