ചേർത്തല: ദേശീയപാത നിലവാരത്തിൽ 9 കോടി രൂപ ചെലവഴിച്ച് ഉയർത്തി നിർമ്മിച്ച തങ്കിക്കല-പെറുത്താം കുഴി റോഡിലെ കടക്കരപ്പള്ളി മാർക്കറ്റ് ജംഗ്ഷൻ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളത്തിലായി. കാന നിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ കാന നിർമ്മിക്കണമെന്നായിരുന്നു നിർമ്മാണ കരാറിൽ പറഞ്ഞിരുന്നത്. മാർക്കറ്റ് വളവിൽ നിന്ന് പടിഞ്ഞാറോട്ട് മാറിയാണ് കാന നിർമ്മാണം തുടങ്ങിയിരിക്കുന്നത്. രണ്ടു മാസം കൊണ്ട് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നര വർഷമായിട്ടും കാന നിർമ്മാണം ഉൾപ്പെടെയുള്ളവ പാതിവഴിയിലാണ്.