photo

ആലപ്പുഴ: ആധാരം എഴുത്ത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കോമന കളപ്പറമ്പിൽ പരേതനായ കെ.കെ.മാധവന്റെ മകൻ എം.ജയപ്രകാശ് (72) നിര്യാതനായി. ദീർഘകാലമായി അമ്പലപ്പുഴയിലെ ആധാരമെഴുത്തുകാരനാണ്. എസ്.എൻ.ഡി.പി യോഗം കോമന 15-ാം നമ്പർ ശാഖാ സെക്രട്ടറി, പ്രസിഡന്റ്, സ്കൂൾ മാനേജർ, കുട്ടനാട് യൂണിയൻ മുൻ കൗൺസിലർ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.ആർ.പി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി, എസ്.ആർ.പി ജില്ലാ സെക്രട്ടറി, ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജേർണൽ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരൻ: എം.ഉല്ലാസൻ (ആധാരം എഴുത്ത് അമ്പലപ്പുഴ)