കുട്ടനാട്: കുട്ടനാട്ടിൽ കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ സാന്ത്വന സ്പർശം. ഭക്ഷ്യധാന്യ കിറ്റ്, അണുനശീകരണം, രക്തദാനം, ചികിത്സാ സഹായം എന്നിവ ലഭ്യമാക്കുന്നുണ്ട്. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി. പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ, അഡ്വ.എസ്. അജേഷ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി.ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായ കെ.പി. സുബീഷ്, പി.ആർ. രതീഷ്, ലേഖ ജയപ്രകാശ്, സജിനി മോഹൻ,ഗോകുൽദാസ്, ടി.എസ്. ഷിനുമോൻ, സ്മിത മനോജ്, രഞ്ജു വി.കാവാലം, ടി.ആർ.അനീഷ്, എസ്. ശരത് തുടങ്ങിയവർ വിവിധ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു