അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുറക്കാട് ശാഖയുടെ നേതൃത്വത്തിൽ മഴക്കെടുതിയുടെയും അടച്ചു പൂട്ടലിൻറ്റെയും സാഹചര്യത്തിൽ പായൽക്കുളങ്ങര, കരൂർ, പഴയങ്ങാടി, തൈച്ചിറ, പുറക്കാട് പ്രദേശത്തെ 1100 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, അരിപ്പൊടി, ഗോതമ്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് തുടങ്ങി പത്തു കൂട്ടം സാധനങ്ങളാണ് നൽകിയത്. ശാഖാ പ്രസിഡൻ്റ് എം.ടി.മധു ഉദ്ഘാടനം ചെയ്തു. സി.രാജു, കെ.ഉത്തമൻ, എസ്. നടേശൻ, എസ്.മഹേഷ് കുമാർ, ഒ. ശ്യാംകുട്ടൻ, എൻ.അശോകൻ, രാജേഷ്, കെ. സജിത്ത്, എസ്.സുമേഷ്, പി.സന്തോഷ് എന്നിവർ നേതൃത്വം നൽകി.