ചെങ്ങന്നൂർ: പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ.പി വർഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, സുജ രാജീവ്, വത്സലമോഹൻ തുടങ്ങിയവർ സംസാരിച്ചു.