mannar-sndp
എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451-ാം നമ്പർ ശാഖാ യോഗത്തിൽ കൊവിഡ് ബാധിച്ച കുടുംബങ്ങളുള്ള ഭക്ഷ്യധാന്യ കിറ്റ്, മെഡിക്കൽ കിറ്റ്, പച്ചക്കറി കിറ്റ് എന്നിവ വിതരണത്തിനായി ശാഖായോഗം അഡ്‌മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451-ാം നമ്പർ ശാഖാ യോഗത്തിൽ കൊവിഡ് ബാധിച്ച കുടുംബങ്ങളുള്ള ഭക്ഷ്യധാന്യ കിറ്റ്, മെഡിക്കൽ കിറ്റ്, പച്ചക്കറി കിറ്റ് എന്നിവ വിതരണത്തിനായി ശാഖായോഗം അഡ്‌മിനിസ്ട്രേറ്റർ ദയകുമാർ ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ യൂണിയൻ അഡ്. കമ്മറ്റി അംഗം ഹരിലാൽ ഉളുന്തി, ശാഖ കമ്മിറ്റി അംഗങ്ങളായ സതീഷ്, സുഭാഷ് ഗോപി, അജി എന്നിവർക്ക് കൈമാറി. മറ്റ് കമ്മിറ്റി അംഗങ്ങളായ സുമിത്ര, രമേശ്, ശ്രീജിത്, രാഹുൽ ശാന്തി എന്നിവർ ഇവ വീടുകളിൽ എത്തിക്കാൻ നേതൃത്വം നൽകി. യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ, കൺവീനർ ജയലാൽ എസ്.പടീത്തറ എന്നിവർ മേൽനോട്ടം വഹിച്ചു.