മാവേലിക്കര: കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ ലോക്സഭ മണ്ഡലത്തിൽപ്പെട്ട ചങ്ങനാശ്ശേരി ഗവ. ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് പി.എം കെയർ ഫണ്ടിൽനിന്നു മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹർഷ് വർദ്ധൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മണ്ഡലത്തിൽ കൊവിഡ് രോഗികളെ കിടത്തിചികിത്സിക്കുന്ന മൂന്ന് ആശുപത്രികളിൾക്ക് ആവശ്യമായ ഓക്സിജന്റെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് പ്ലാന്റുകൾ അനുവദിച്ചിരിക്കുന്നത്.
ഓരോ ഓക്സിജൻ പ്ലാന്റിനും ഒന്നരക്കോടി വീതമാണ് പി.എം കെയർ ഫണ്ടിൽ നിന്നു അനുവദിച്ചിരിക്കുന്നത്. മന്ത്രി ഡോ.ഹർഷ് വർദ്ധന് കൊടിക്കുന്നിൽ സുരേഷ് എം.പി നന്ദി അറിയിച്ചു.