അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാപ്പിളപ്പറമ്പിൽ ഷാജി - ശോഭ ദമ്പതികളുടെ മകൾ ലക്ഷ്മിക്കുട്ടി (30) കൊവിഡ് ബാധിച്ചു മരിച്ചു. നിരവധി കഥകകളും കവിതകളും രചിച്ചിട്ടുള്ള ലക്ഷ്മിക്കുട്ടി പിഎച്ച്ഡി പൂർത്തിയാക്കി സർട്ടിഫിക്കറ്റിനായി കാത്തിരിക്കെയാണ് മരണം സംഭവിച്ചത്. സഹോദരി: ചന്ദനവേണി.