ചേർത്തല: ലോക്ക് ഡൗണിനെ തുടർന്ന് വിപണനം വിഷയമായ കർഷകരെ സഹായിക്കാൻ എ.ഐ.വൈ.എഫ് പ്രവർത്തകർ രംഗത്ത്. ഹരിതമിത്ര കെ.പി. ശുഭകേശൻ വിളയിച്ച തണ്ണിമത്തൻ ആയിരം കിലോ 2 മണിക്കൂർ കൊണ്ട് വിറ്റഴിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് നേതാക്കളായ ബൈരഞ്ജിത്ത്, കെ.എസ്.ശ്യാം, സാംജു സന്തോഷ്, ബ്രൈറ്റ്, എസ്. പ്രസാദ്, വിഷ്ണു പാപ്പാളി, അജയ് എന്നിവർ നേതൃത്വം നല്കി. ഉദ്ഘാടന ചടങ്ങിൽ സി.പി.ഐ നേതാക്കളായ എം.ഡി. സുധാകരൻ, ആർ.രവി പാലൻ തുടങ്ങിയവർ പങ്കെടുത്തു.